വനമേഖലയല്ലെങ്കിലും മയിലുകളുടെ താവളമായി കോട്ടയം വൈക്കത്തെ വാളോർമംഗലം ഗ്രാമം. നാടിനൊപ്പം ഇണങ്ങിയ മയിലുകളാണ് പീലി വിടർത്തിയാടി കാഴ്ചയൊരുക്കുന്നത്.
മറവൻതുരുത്ത് പഞ്ചായത്തിലെ വാളോർമംഗലത്താണ് നാല് മയിലുകൾ വർഷങ്ങളായി നാടിനൊപ്പം ഇണങ്ങി കഴിയുന്നത്. ആളുകൂടുന്ന കവലയിലെത്തിയാൽ മയിലുകൾ പീലിവിടർത്തിയാടും. നാട്ടുകാർ വേലുവെന്ന് വിളിക്കുന്ന മയിലാണ് പ്രധാനി.
നാട്ടുകാരുമായി ചങ്ങാത്തം കൂടിയും അവരുടെ കൈയ്യിൽ നിന്ന് കടല കൊറിച്ചും സൗഹൃദ കൂട്ടായ്മയിലെ അംഗമായി. രണ്ട് ആൺ മയിലുകളും രണ്ട് പെൺമയിലുകളുമാണ് നാടുമായി ഇണങ്ങിക്കഴിയുന്നത്. പീലിവിടർത്തിയുള്ള വേലുവിന്‍റെ നൃത്തം ചില ദിവസങ്ങളിൽ ഒന്നര മണിക്കൂറോളം നീളും. വഴിയാത്രക്കാർക്കും നല്ല കാഴ്ചയാണ് മയിലുകൾ