വലപൊട്ടി കിണറ്റില്‍ വീണ മയിലിന് പുതുജീവനേകി നാട്ടുകാരും റസ്യൂവര്‍മാരും. കണ്ണൂര്‍ കന്നപ്പള്ളി പാണപ്പുഴയിലാണ് ആണ്‍മയിലിനെ വെള്ളത്തില്‍ നിന്ന് രക്ഷിച്ച് ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കിണറ്റില്‍ നിന്നൊരു അനക്കം.. നോക്കിയപ്പോള്‍ വലിയൊരു മയില്‍ ആഴമുള്ള കിണറ്റില്‍ ജീവനുവേണ്ടി പാടുപെടുന്ന കാഴ്ച. പരിയാരം ആയുര്‍വേദ കോളജിലെ റിട്ട. നഴ്സിങ് അസിസ്റ്റന്‍റ് ഭാസ്കരന്‍റെ വീട്ടുകിണറിലാണ് സംഭവം. പിന്നീടൊന്നും ചിന്തിച്ചില്ല. സര്‍പ്പാ വളണ്ടിയര്‍ സുചീന്ദ്രന്‍ മൊട്ടമ്മലിനെ വിളിച്ചുവരുത്തി. കയറുപയോഗിച്ച് ഏറെ സമയമെടുത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു

അവശനിലയിലായിരുന്നു മയില്‍. തളിപ്പറമ്പ് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. ആരോഗ്യം വീണ്ടെടുത്ത ശേഷം വനംവകുപ്പിന്‍റെ നിര്‍ദേശ പ്രകാരം തുറന്നുവിട്ടു

ENGLISH SUMMARY:

A peacock rescued from a well in Kannur, Kerala, received a new lease on life thanks to the swift actions of locals and rescuers. The injured bird was treated and released back into its natural habitat, showcasing community efforts in animal welfare.