Image:facebook.com/karthu, Manorama (right)

Image:facebook.com/karthu, Manorama (right)

സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ സ്വര്‍ണമാല നഷ്ടമായ മകളെ ആശ്വസിപ്പിച്ച് മന്ത്രി അബ്ദുറഹിമാന്‍ മാല വാങ്ങി നല്‍കിയെന്ന് വിമല്‍കുമാര്‍ പിരപ്പന്‍കോട്. ഫെയ്സ്ബുക്കിലാണ് വിമല്‍കുമാര്‍ തന്‍റെ അനുഭവം പങ്കുവച്ചത്. മാല നഷ്ടമായതിനെ തുടര്‍ന്ന് കരഞ്ഞ് സ്റ്റേഡിയത്തിലിരുന്ന മകളെ മന്ത്രി ആശ്വസിപ്പിച്ചാണ് മടങ്ങിയതെന്നും ഇങ്ങനെ ഒരു മന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്നും വിമല്‍ കുമാര്‍ കുറിച്ചു. 

സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പരിപാടിയായ 'കിക്ക് ഡ്രഗ്സി'ല്‍ പങ്കെടുക്കുന്നതിനിടെയാണ് തിരുവനന്തപുരം െസന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ലക്ഷ്മിയുടെ മാല നഷ്ടമായത്. സ്വന്തമായി തിരഞ്ഞിട്ട് കാണാതെ വന്നതോടെ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അച്ഛന്‍ വാങ്ങി നല്‍കിയ മാല നഷ്ടമായ ദുഃഖത്തില്‍ കരഞ്ഞിരുന്ന ലക്ഷ്മിയെ വേദിയിലുണ്ടായിരുന്ന മന്ത്രി ശ്രദ്ധിക്കുകയും സ്വന്തം കൈയില്‍ നിന്നും പണം മുടക്കി വാങ്ങി നല്‍കുകയുമായിരുന്നു. 

വിമല്‍കുമാറിന്‍റെ കുറിപ്പിങ്ങനെ: Kerala Govt programe KICK DRUGS പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ എന്റെ മകൾ ലക്ഷ്മിയുടെ സ്വർണ്ണ മാല സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നഷ്ടപ്പെട്ടു ഈ വിവരം എന്നെ അറിയിക്കാതെ അവൾ സ്റ്റേഡിയത്തിൽ നോക്കാൻ വന്നപ്പോൾ സെക്യൂരിറ്റി യുടെ നിർദേശപ്രകാരം മൈക്കിൽ വിളിച്ചു പറഞ്ഞു. ഈ സമയം സ്റ്റേജിൽ ഉണ്ടായിരുന്ന ബഹു. കായിക മന്ത്രി ശ്രി. അബ്ദുൽറഹ്മാൻ sir കരയുകയായിരുന്ന ലക്ഷ്മി യെ ഒരു മകളെ പോലെ വിളിച്ച്അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും  പകരം BHIMA JEWELLERY യിൽ കൊണ്ട് പോയി സ്വന്തം കയ്യിൽ നിന്നും പൈസ കൊടുത്തു് മാല വാങ്ങി കൊടുത്തു. ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തിൽ ആദ്യം BIG SALUTE SIR. 

ENGLISH SUMMARY:

During a government anti-drug event 'Kick Drugs' at Thiruvananthapuram Central Stadium, Minister Abdurahiman comforted a young girl named Lakshmi who lost her gold necklace. When the girl was upset and crying, the minister noticed her distress and generously purchased a new necklace with his own money.