Image Credit:AI
ചുരുങ്ങിയ വർഷങ്ങൾകൊണ്ട് തൊഴിലിടങ്ങളും തൊഴിൽ സാധ്യതകളും മാറിമറിഞ്ഞിട്ടുണ്ട്. സാങ്കേതികവിദ്യകളും സമൂഹമാധ്യമങ്ങളും തുറന്നു വയ്ക്കുന്ന ഈ അനന്തസാധ്യതകൾ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിന് നൂതന കോഴ്സുകളും ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മാറ്റത്തിനനുസൃതമായി വരുന്ന പുതിയ തൊഴിൽ മേഖലകൾ യുവജനങ്ങൾക്ക് മെച്ചപ്പെട്ട ജോലി നേടുക എന്നത് ആയാസരഹിതമാക്കുന്നുണ്ട്. അത്തരത്തിൽ സമൂഹമാധ്യമ പരസ്യ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതാണ് 'പെർഫോമൻസ് മാർക്കറ്റിങ് കോഴ്സ്'.
കൃത്യമായ ഫലങ്ങൾ ലഭിക്കുന്ന ഡിജിറ്റൽ മാർക്കറ്റിങ് ക്യാംപെയിൻ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നതാണ് ഈ ഓൺലൈൻ കോഴ്സിലൂടെ പഠിക്കുന്നത്. പരസ്യ ഏജൻസികളിൽ പെർഫോമൻസ് മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസേഷൻ നേടിയവർക്ക് തൊഴിൽ സാധ്യത ഇന്ന് ഏറെയാണ്. ഇതിനുള്ള കൃത്യമായ അടിസ്ഥാന പാഠങ്ങളും പരിശീലനവും ഡിജിറ്റൽ ലെസണുമായി ചേർന്ന് മനോരമ ഹൊറൈസണ്‍ നടത്തുന്ന 'പെർഫോമൻസ് മാർക്കറ്റിങ്' ബൂട്ട് ക്യാംപിലൂടെ ലഭിക്കും.
ഗൂഗിൾ പരസ്യങ്ങൾ, മെറ്റാ പരസ്യങ്ങൾ, ട്രാക്കിങ്, അനലിറ്റിക്സ്, ഒപ്റ്റിമൈസേഷൻ സ്ട്രാറ്റജികൾ, യഥാർഥ കാമ്പെയ്ൻ സിമുലേഷനുകൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടാണ് കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്. നാല് ആഴ്ചകളിലായി പെർഫോമൻസ് മാർക്കറ്റിങ്ങിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നു. പ്രധാന പരസ്യ പ്ലാറ്റ്‌ഫോമുകളിലുടനീളം ലാഭകരമായ പരസ്യ ക്യാംപെയിനുകളുടെ ആവിഷ്കരിക്കണം, മീഡിയ പ്ലാനിങ് , ഓരോ പ്ലാറ്റ്ഫോമിനും അനുയോജ്യമായ പരസ്യങ്ങൾ ഒരുക്കേണ്ട രീതി, ബജറ്റിങ് തുടങ്ങിയ വ്യത്യസ്ത മേഖലകൾ കരിക്കുലത്തിന്റെ ഭാഗമാണ്.
30 ദിവസമാണ് കോഴ്സിന്‍റെ ദൈർഘ്യം. തുടക്കക്കാർക്കും വിദ്യാർഥികൾക്കും ഫ്രീലാൻസ് ചെയ്യുന്നവർക്കും ഡിജിറ്റൽ മാർക്കറ്റിങ്ങിൽ താല്പര്യമുള്ളവർക്കും കോഴ്സിന്‍റെ ഭാഗമാകാം. പരസ്യങ്ങൾ സ്വന്തം നിലയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ പ്രമുഖനായ ഹരി ബി. നായരുടെ നേതൃത്വത്തിലാണ് കോഴ്സ് നടത്തപ്പെടുന്നത്. മുൻനിര ആഗോള ബ്രാൻഡുകൾക്കായി മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ഒന്നര പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം ഒഗിൽവി, ഹവാസ് മീഡിയ തുടങ്ങിയ ലോകോത്തര ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ഡിസംബർ 22 ന് ആരംഭിക്കുന്ന കോഴ്സിൽ വൈകിട്ട് 7 മുതൽ 9 വരെ ആയിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത്. 60 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിലൂടെ പരസ്യ മേഖലയിൽ മികച്ച ജോലി നേടുന്നതിനും ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഫ്രീലാൻസ് ചെയ്യുന്നതിനുമുള്ള ഈ സുവർണാവസരം പ്രയോജനപ്പെടുത്തു. കോഴ്സിന്റെ വിശദവിവരങ്ങൾ അറിയുന്നതിനും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/QvS0C. ഫോൺ: 9048991111.