AI Image

AI Image

പഠനം കഴിഞ്ഞ് ജോലി കിട്ടി കഴിഞ്ഞാൽ ഇനി ഒന്നും പഠിക്കേണ്ടതില്ല എന്ന രീതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ജോലിയിൽ നിലനിൽക്കണമെങ്കിൽ നിരന്തരമായ നവീകരണം അനിവാര്യമാണ്. ദിനംപ്രതി പുതിയ എഐ ടൂളുകളും ആപ്ലിക്കേഷനുകളും വന്നുകൊണ്ടിരിക്കുന്നു അതിനനുസരിച്ച് തൊഴിൽ രീതികളിലും വലിയ തോതിലുള്ള മാറ്റങ്ങൾ വരുന്നു. അതുവരെ പഠിച്ചതെല്ലാം മാറ്റി പുതിയ രീതികൾ പരിശീലിക്കുന്നത് ഏറെക്കുറെ ഒരു ശീലമായി എന്ന് തന്നെ പറയാം.

തുടക്കത്തിൽ പലർക്കും ഈ മാറ്റങ്ങളോട് വിമുഖതയായിരുന്നു എങ്കിലും മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളു എന്നതാണ് യാഥാർഥ്യം. ഭാവി എഐക്കൊപ്പം ആകുമ്പോൾ മാറ്റങ്ങളോട് മുഖം തിരിക്കാതെ സാങ്കേതികവിദ്യയുടെ സാധ്യതകൾ സ്വന്തം തൊഴിൽ മേഖലയെ നവീകരിക്കാനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. മനോരമ ഹൊറൈസൺ നടത്തുന്ന ഫ്യൂച്ചർ വിത്ത് എഐ സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ വെറും 10 ദിവസം കൊണ്ട് നിങ്ങൾക്കും എഐ സാധ്യതകൾ പഠിച്ചെടുക്കാം.

30ലധികം എഐ ടൂളുകളും അവയുടെ ഉപയോഗവും മനസ്സിലാക്കാം. കൂടെ ഒരു അസിസ്റ്റന്റ് ഉള്ളതുപോലെ നമ്മുടെ ജോലിഭാരം ലഘൂകരിക്കാൻ സഹായിക്കുന്ന എഐ ഏജന്റുകളെ സ്വയം നിർമ്മിക്കാൻ പഠിക്കാം, ഇമെയിൽ മാർക്കറ്റിങ്ങും ലീഡ് ജനറേഷൻ തന്ത്രങ്ങളും മനസ്സിലാക്കാം അവതാറുകളെ നിർമ്മിക്കാം. 28 ൽ അധികം വ്യത്യസ്ത പ്രോംപ്റ്റ് എൻജിനീയറിങ് ഫ്രെയിം വർക്കുകൾ ചെയ്തു പഠിക്കാം. കണ്ടന്റ് ക്രിയേറ്റർമാർ, ഡോക്ടർമാർ, ബിസിനസ് ഉടമകൾ തുടങ്ങി എഐ സാധ്യതകൾ കരിയറിൽ പ്രയോജനപ്പെടുത്താൻ താല്പര്യമുള്ള ആർക്കും കോഴ്സിൽ പങ്കെടുക്കാം.

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് 15 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഹരി ബി. നായർ നയിക്കുന്ന ക്ലാസുകൾ മാർച്ച് 11നാണ് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/ZEmsSyxVsHhhtk9L6 . ഫോൺ: 9048991111.

ENGLISH SUMMARY:

Master the future of work with Manorama Horizon's 'Future with AI' online course starting March 11, 2026. Led by digital marketing expert Hari B. Nair, this 10-day certification program covers over 30 AI tools, custom AI agent creation, and 28+ prompt engineering frameworks. Designed for professionals, business owners, and creators, the course focuses on lead generation, email marketing, and avatar creation to boost career efficiency. Register now via Google Forms or contact 9048991111 to stay ahead in the AI-driven job market. Explore the latest in Artificial Intelligence education in Kerala.