കാലടി സംസ്കൃത സർവകലാശാലയിലെ ക്ലാസ് മുറിയിലേക്ക് സജ്ന വരുമ്പോൾ എന്നും കൂടെ അമ്മയും ഉണ്ടാകും. അപൂർവ രോഗം ബാധിച്ച് അരയ്ക്ക് താഴെ തളർന്ന സജ്‌നയ്ക്ക് ഓരോ ദിവസവും അതിജീവനത്തിന്‍റേതാണ്. പത്താം വയസിലാണ് സജ്‌നയ്ക്ക് സ്‌പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗം സ്ഥിരീകരിച്ചത്. പൊടുന്നനെ ജീവിതം മാറി മറിഞ്ഞു.
പത്താം ക്ലാസ് വരെ വീട്ടിൽ ഇരുന്ന് പഠനം. പിന്നീട് സ്കൂളിലും കോളജിലും പോയി തുടങ്ങി. എല്ലായിടത്തും കൂട്ടായി അമ്മയും. കാലടി സംസ്കൃത സർവകലാശാലയിലെ എംഎ സൈക്കോളജി വിദ്യാർഥിനിയാണ് സജ്‌ന. ക്യാമ്പസിനുള്ളിൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ. പഠനം പൂർത്തിയായി. ഇനി പിഎച്ച്ഡി ആണ് അടുത്ത ലക്ഷ്യം. അമ്മയുടെ സ്നേഹതണലുള്ളപ്പോൾ ഒരു വെയിലിലും അവൾക്ക് പൊള്ളില്ല.