വിവാഹവേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ഐഎം വിജയന്‍. ‘അപ്പടി പോട്, പോട് ....എന്ന തമിഴ്ഗാനത്തിനാണ് കാണികളെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ ഡാന്‍സ് ചുവടുകള്‍. പണ്ട് കാലുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത താരം ഇപ്പോള്‍ ഡാന്‍സ് കൊണ്ടും വിസ്മയം തീര്‍ക്കുന്നുവെന്നാണ് വിഡിയോയ്ക്ക് താഴെ കമന്റ്. നിരവധി ലൈക്കുകളും കമന്റുമായി ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ് താരത്തിന്റെ ഡാന്‍സ് വിഡിയോ.
ഒരു വിവാഹവേദിയില്‍ നിന്നുള്ള കാഴ്ച്ചയാണിത്. കൂടെയുള്ളവര്‍ക്കൊപ്പം അല്‍പനേരം നിന്നുകളിച്ചാണ് താരം വേദി വിടുന്നത്. കല്ല്യാണച്ചെറുക്കനും പെണ്ണും താരത്തിനു തൊട്ടുപുറകിലായി നില്‍ക്കുന്നുണ്ട്. മൂന്നരപതിറ്റാണ്ടിലധികം നീണ്ട സര്‍വീസിനൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ഐഎം വിജയന്‍ ഔദ്യോഗികമായി പൊലീസ് വകുപ്പില്‍ നിന്നും പടിയിറങ്ങിയത്. കേരള പൊലീസ് ടീമില്‍ പന്തു തട്ടാനെത്തിയ വിജയന്‍ എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് കാക്കിയഴിച്ചത്.