സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേളയ്ക്ക് ആലപ്പുഴയിൽ തുടക്കമായി. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേളയിൽ ഇരുനൂറോളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ ഈ മാസം 12 വരെയാണ് എൻ്റെ കേരളം പ്രദർശന വിപണന മേള നടക്കുന്നത്. 200 ശീതീകരിച്ച സേവന- വാണിജ്യ സ്റ്റാളുകൾ, ഭക്ഷ്യമേള, സിനിമ പ്രദർശനം, തീം സ്റ്റാൾ എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, കലാസന്ധ്യ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും അരങ്ങേറും. രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും ചേർന്ന്
1500 ചതുരശ്ര അടിയിലുള്ള തീയറ്ററും എന്റെ കേരളം മേളയിൽ ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും.