ministers-slams-centre

ദേശീയപാതയുടെ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയം കലര്‍ത്തിയെന്നും കേരളത്തെ അപമാനിച്ചെന്നും സംസ്ഥാന മന്ത്രിമാര്‍. ദേശീയപാത പദ്ധതി പുനരുജ്ജീവിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ ക്രെഡിറ്റ് ഒറ്റയ്ക്കെടുക്കാനുള്ള ബിജെപി ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും പൊതുമരാമരത്ത് മന്ത്രിയെ ഒഴിവാക്കി ബിജെപി അധ്യക്ഷനെ വിളിക്കുന്നത് ശരിയാണോ എന്നും മന്ത്രിമാര്‍ ചോദ്യം ഉയര്‍ത്തുന്നു. തന്നെ ഒഴിവാക്കിയത് ശരിയാണോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദ്യമുയര്‍ത്തിയപ്പോള്‍ കോടതി ഇടപെടേണ്ട സാഹചര്യമാണെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം. കേരളത്തിന്‍റെ ഇടപെടലുകള്‍ ഇങ്ങനെ മറക്കാന്‍ കഴിയുന്നതാണോ എന്നും മന്ത്രി ചോദിക്കുന്നു. 

നാടിന്‍റെ പൊതുവായ കാര്യങ്ങളെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിയുടെ രാഷ്ട്രീയ വേദികളാക്കി ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൂടി  പണം മുടക്കുകയും പ്രയത്നിക്കുകയും ചെയ്ത പദ്ധതിയില്‍ സര്‍ക്കാരിന് കൃത്യമായ ക്ഷണമില്ലെന്നും  പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയുമെല്ലാം ക്ഷണിക്കുന്നതിന് പ്രോട്ടോക്കോളുകള്‍ ഉണ്ടെന്നും സുപ്രീംകോടതി ഇടപെടേണ്ട സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്‍റെ തലവന്‍ മുഖ്യമന്ത്രിയാണ് മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്നില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. തനിക്കൊപ്പം ആരു വരണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. വിവാദം തിരഞ്ഞു നടക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതില്‍ മറ്റുള്ളവര്‍ പങ്കുചേരേണ്ടതില്ല. പ്രധാനമന്ത്രി വരുന്നുവെന്ന് മുഖ്യമന്ത്രി നേരത്തേ അറിഞ്ഞതല്ലേ, അന്ന് മിണ്ടാതിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

ENGLISH SUMMARY:

The political standoff in Kerala over Prime Minister Narendra Modi's NH 66 inauguration intensified on March 11, 2026. State ministers accused the BJP of 'insulting Kerala' by excluding PWD Minister Mohamed Riyas from the official protocol while inviting political leaders. Minister V. Sivankutty suggested Supreme Court intervention over protocol violations, emphasizing the state's 25% financial contribution to the project. Meanwhile, BJP State President Rajeev Chandrasekhar dismissed the allegations, stating that inviting the CM is sufficient.