മൈക്ക് പിണങ്ങിയിട്ടും പിണക്കമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗിക്കും മുന്‍പേ മൈക്ക് പിണക്കം കാണിച്ചെങ്കിലും യാതൊരു പരിഭവവുമില്ലാതെ ചിരിച്ച് കൊണ്ട് ക്ഷമയോടെ നിരീക്ഷിച്ച് കസേരയില്‍ ഇരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ മേഖലയിലുള്ളവരുമായി പാലക്കാട് നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് മൈക്ക് തകരാര്‍ കാണിച്ചത്.
മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷ പ്രസംഗത്തിന് പിന്നാലെ മൈക്ക് തകരാറിലായി. ഓപ്പറേറ്റര്‍ കഴിയുന്നത്ര വേഗത്തില്‍ മൈക്ക് ശരിയാക്കാനുള്ള ശ്രമത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ പഴ്സണല്‍ അസിസ്റ്റന്‍റും ഓപ്പറേറ്ററെ സഹായിക്കാന്‍ കൂടി. ഒടുവില്‍ മൈക്ക് ശരിയായെന്ന് അറിഞ്ഞപ്പോള്‍ സംഘാടകര്‍ക്കും ഓപ്പറേറ്റര്‍ക്കും ഒരുപോലെ ആശ്വാസം. സംസാരിക്കാന്‍ തുടങ്ങും മുന്‍പ് മൈക്കില്‍ തട്ടി പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന പിണറായി സ്റ്റൈല്‍ തുടര്‍ന്നു. അപ്പോഴും മൈക്ക് കലഹിക്കാത്തതിനാല്‍ മുഖ്യനും കലഹമില്ല.
വികസന വഴികളില്‍ നടപ്പാക്കിയതെല്ലാം ഒരു കുടക്കീഴിലൊതുക്കി മാതൃകയാക്കി എന്‍റെ കേരളം പ്രദര്‍ശനം. റോഡും, തോടും, സാങ്കേതികവിദ്യകളും, സേനയുടെ കരുത്തുമെല്ലാം മികവ് അടയാളപ്പെടുത്തുന്നവയാണ്. സ്വയം സുരക്ഷയൊരുക്കാനുള്ള വഴികളും കലാപരിപാടികളും ഏറ്റവും ഒടുവില്‍ കുതിരസവാരിയും പൂര്‍ത്തിയാക്കി പാലക്കാട്ടെ സ്റ്റേഡിയം സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പ്രദര്‍ശനനഗരയില്‍ എത്തുന്നവര്‍ക്ക് മേള ആസ്വദിച്ച് മടങ്ങാം.