തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പില്‍ സർക്കാർ ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്തെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്... ബിജെപിക്ക് തിരുവനന്തപുരത്തെ വിജയം സമ്മാനിച്ചത് മുഖ്യമന്ത്രിയാണെന്ന് കെ.സി.വേണുഗോപാല്‍ ആരോപിച്ചു.
പാട്ടുപാടി ആഘോഷിക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ശ്രമകരമായിരുന്നുവെന്ന് അവകാശപ്പെടുന്നു കോണ്‍ഗ്രസ് നേതൃത്വം. സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു, വാർഡുകളെ വെട്ടിമുറിച്ചു. സിപിഎം ഇപ്പോഴും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ്.
ഭരണത്തിന്‍റെ എല്ലാ പ്രയാസവും അനുഭവിച്ചാണ് UDF പ്രവർത്തകർ വിജയം കരസ്ഥമാക്കിയതെന്ന് കെ സി വേണുഗോപാൽ. തിരുവനന്തപുരത്ത് CPM വാര്‍ഡുകളാണ് ബി.ജെ.പിയിലേക്ക് പോയത്. ചെറിയ വിജയത്തെ ബി.ജെ.പി പർവ്വതീകരിച്ച് കാണിക്കുന്നു. പാലക്കാട് ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമങ്ങളായിരിക്കും കോൺഗ്രസ് നടത്തുകയെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.