തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിയോടെ സമീപനത്തിലും മുന്‍ഗണനകളിലും മാറ്റം വരുത്താന്‍ സര്‍ക്കാരും സിപിഎമ്മും തയ്യാറാകുമോ? തിരുത്തല്‍വരുത്തുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും വരുന്ന നാലുമാസംകൊണ്ട് എന്തുമാറ്റം സാധ്യമാകുമെന്ന മറുചോദ്യമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പിലെ തിരിച്ചടി അംഗീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആദ്യപ്രതികരണത്തില്‍ പരാജയ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍വരുത്തുമെന്നാണ് പറയുന്നത്.ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയൊന്നും ജനങ്ങളുടെ മനസ്സില്‍ ചലനം ഉണ്ടാക്കാത്തത് സര്‍ക്കാരിനെയും സിപിഎമ്മിനെയും ഞെട്ടിച്ചിട്ടുണ്ട്. കിറ്റും പെന്‍ഷനും എന്ന പതിവ് സമവാക്യം അത്രക്കങ്ങ് ജനം സ്വീകരിക്കില്ലെന്ന് വ്യക്തം. ജനാഭിമുഖമായ പദ്ധതികളുടെ അഭാവം, ജനങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ വല്ലതെ കുറഞ്ഞത് എന്നിവ സര്‍ക്കാരിന്‍റെ ശൈലിയാണെന്ന വിമര്‍ശനം ഒരുവശത്ത്. പൗരപ്രമുഖരോടു മാത്രമാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്ന ചോദ്യം മറുവശത്ത്. ആരോഗ്യവും വിദ്യാഭ്യാസവും പോലെ എന്നും ജനശ്രദ്ധയുള്ള വകുപ്പുകളുമായി ബന്ധപ്പെട്ടുയരുന്നപരാതികളും വിവാദങ്ങളും സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിച്ചു.
സര്‍ക്കാരിന്‍റെ വികസന ക്ഷേമ പദ്ധതികള്‍ക്ക് ജനപിന്തുണ കൂട്ടാന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ ജനപിന്തുണ നഷ്ടപ്പെട്ടതിന്‍റെ യഥാര്‍ഥകാരണങ്ങള്‍ തേടുമോ എന്നതാണി ഇനികാണേണ്ടത് എല്ലാത്തിനും അപ്പുറം ശബരിമല സ്വര്‍ണക്കൊള്ള സൃഷ്ടിച്ച അമര്‍ഷമാണ് തിരഞ്ഞെടുപ്പില്‍പ്രതിഫലിച്ചതെന്ന് വ്യക്തം. ഇത് നേരിടുക എളുപ്പമാവില്ലെന്ന് സിപിഎമ്മിനേയും സര്‍ക്കാരിനേയും നന്നായി ബോധ്യപ്പെടുത്തുന്നതാണ് ജനവിധി . എല്‍.ഡിഎഫ് കൂടുതല്‍ചര്‍ച്ചകളിലേക്ക് കടക്കും,മുന്നണിയുടെ അടിത്തറ കൂടുതല്‍ശക്തമാക്കു എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സിപിഐയെ പോലും കണക്കിലെടുക്കാതെ ഭരണം മുന്നോട്ട് പോകുന്ന ശൈലിയില്‍മാറ്റം വരുമോ എന്ന് കാത്തിരുന്ന് കാണണം