ഫ്‌ളാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പര്‍ വേടനെ അനുകൂലിച്ച് ആദിവാസി സമൂഹത്തിൽ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് .വേടനു ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്നും വാക്കുകൾ കൊണ്ട് കേരളത്തെ കത്തിച്ച വേടനൊപ്പമാണെന്നും യുവജനത്തിന് ഒരു തീ ആയിരുന്നു വേടനെന്നും ഫെയ്സ് ബുക്ക് കുറിപ്പില്‍ ലീല സന്തോഷ് പറയുന്നു. നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്‍ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയായിരുന്നു ഇത്. പിന്നാലെ പയ്ക്കിഞ്ചന ചിരി എന്ന പേരില്‍ ഒരു ചെറുചിത്രവും ലീല സന്തോഷ് സംവിധാനം ചെയ്തിരുന്നു. വിനായകനെ നായകനാക്കി കരിന്തണ്ടന്‍ എന്ന ചിത്രം ലീല പ്രഖ്യാപിച്ചിരുന്നു
ലീല സന്തോഷിന്‍റെ കുറിപ്പ്
തെറ്റ് ചയ്തുവെങ്കിൽ ആ തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല.. എങ്കിലും, മൂര്ച്ഛയേറിയ വാക്കുകളുള്ള വേടനു ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നു...ഈ അടുത്ത കാലത്തു വാക്കുകൾ കൊണ്ട് കേരളത്തെ കത്തിച്ച താങ്കളോപ്പമല്ലാതെ മാറി നിൽക്കാനാവില്ല.. കാരണം താങ്കൾ ഞാൻ അടങ്ങുന്ന യുവജനത്തിന് ഒരു തീ തന്നെ ആയിരുന്നുവല്ലോ..!! താങ്കളുടെ വാക്കുകൾ ഒരിക്കലും മരിക്കാതിരിക്കട്ടെ