റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വേടൻ എന്നു വിളിക്കുന്ന ഹിരൺ ദാസ് മുരളിയും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹിൽപാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടൻ സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെ സൈബറിടത്ത് വൈറല്‍ സ്വന്തം രക്തം കൊണ്ട് വേടന്‍റെ ചിത്രം വരച്ച് കൊടുത്ത് ആരാധികയാണ്. അഖിലേഷ് ഷിവ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം വരക്കുന്നതും വേടന് സമ്മാനിക്കുന്നതുമായ വിഡിയോ ഇട്ടിരിക്കുന്നത്. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഇവര്‍ വേടന് ചിത്രം സമ്മാനിക്കുന്നത്. ടാ. എനിക്ക് രക്തം കൊണ്ട് വേടന്‍റെ ചിത്രം വരച്ച് തരുമോ എന്നാണ് ആരാധിക ചോദിക്കുന്നത്. തുടര്‍ന്ന് വരക്കാന്‍ രക്തം കൊടുക്കുന്നതും വരയ്ക്കുന്നതും വിഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് ചിത്രം വാങ്ങിയ വേടന്‍ അഭിനന്ദിക്കുന്നുമുണ്ട്.
അതിനിടെ, ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷത്തിൽ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്തു നിന്ന് വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാൻ ശ്രമം ശക്തമാണെന്ന് എറണാകുളം അസി. എക്സൈസ് കമ്മിഷണർ എം.എഫ്.സുരേഷ് പറഞ്ഞിരുന്നു.