leena

TOPICS COVERED

വിറയ്ക്കുന്ന കൈകൾ, ഇടയ്ക്ക് ചുവട് പിഴയ്ക്കും, ലീന രവി ജോർജ് എന്ന 72 കാരി വിറയൽ രോഗത്തോട് പൊരുതിയത് ഒരൊന്നൊന്നര കഥയാണ്. പാർക്കിൻസൺസ് ദിനത്തിൽ കൊച്ചിക്കാരി ലീനയെ പരിചയപ്പെടാം. 

കുറെ പേർക്ക് റോൾമോഡലാണ് ലീന രവി ജോർജ്. വയ്യ എന്ന് പറഞ്ഞ് മാറിയിരിക്കാൻ അവർക്ക് കാരണങ്ങൾ ഇഷ്ടംപോലുണ്ട്. അതിൽ ഒന്നാണ് പാർക്കിൻസൺസ് പക്ഷെ ലീന അതൊന്നും കാര്യമാക്കിയില്ല. പ്രായമായാൽ അസുഖം വരും, ഈ ബോണസ് പീരിയഡിൽ ഒതുങ്ങിക്കൂടിയിരിക്കാൻ താൽപര്യമില്ലെന്ന്  ലീന

ബോട്ടിൽ ആർട്ടായിരുന്നു തുടക്കം പിന്നീട് മട്ടും ഭാവവും മാറി. അതോടെ ലീനയുടെ ഏസ്തറ്റിക് ക്രാഫ്റ്റുകൾക്ക് ആവശ്യക്കാരേറി. ഇപ്പോൾ ഒരു ഓൺലൈൻ ഷോപ്പും നടത്തുന്നു. ലീനയുടെ കഥയറിഞ്ഞവർക്കാകെ അൽഭുതം. ഒഴുക്കിനൊത്ത് ജീവിതം ആസ്വദിക്കുകയാണ് ഈ 72 കാരി ജീവിതശൈലി മെച്ചപ്പെടുത്തിയാൽ പാർക്കിൻസൺസിനെ ഒരു പരിധി വരെ തടയാമെന്ന് വിദഗ്ധർ

ENGLISH SUMMARY:

Meet 72-year-old Leena Ravi George from Kochi, who battles Parkinson's disease with resilience and hope. Despite trembling hands and unsteady steps, Leena's journey is a testament to courage and determination—an inspiring story to mark Parkinson’s Day.