കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ നാല്‍പതോളംപേര്‍ക്ക് പരുക്ക്. ചക്കരക്കല്‍ മേഖലയില്‍ പത്ത് കിലോമീറ്ററോളം ദൂരത്തിലാണ് തെരുവുനായ ഓടിനടന്ന് നാട്ടുകാരെ കടിച്ചത്. മൂക്കിന് കടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇരുപതിലധികം പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലണ്.
പരിയാരം മെഡിക്കല്‍ കോളജിലും ഇരിവേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചിലര്‍ ചികിത്സതേടിയിട്ടുണ്ട്.
മധ്യവയസ്കനായ മുതുകുറ്റി സ്വദേശി സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട തുടങ്ങിയ ഇടങ്ങളിലാണ് തെരുവുനായ ഭീതി പരത്തിയത്.
നേരത്തെ രൂക്ഷമായ തെരുവുനായ ആക്രമണം പ്രദേശത്തുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുട. ക്രൂരമായ സംഭവം ഇതാദ്യം. നാട്ടുകാരെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി.