വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളത്തിന്റെ ഒന്നാം സ്ഥാനത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പ്രതിപക്ഷത്തിന് കേരള വിരുദ്ധതയാണെന്ന് പി.രാജീവ് വിമർശിച്ചു. റാങ്കിങ്ങിൽ രാഹുൽമാങ്കൂട്ടത്തിൽ വ്യക്തത തേടിയതും സഭയിൽ ബഹളത്തിന് വഴിവച്ചു.
28-ാം സ്ഥാനത്ത് ആയിരുന്നപ്പോൾ സന്തോഷിച്ച പ്രതിപക്ഷത്തിന് ഒന്നാം സ്ഥാനത്ത് എത്തിയത് രസിച്ചിട്ടില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നിക്ഷേപക സംഗമത്തിലൂടെ ഒരു ലക്ഷത്തിന് 74000 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രസംഗത്തിനിടെ, മാങ്കൂട്ടത്തിലും മറ്റ് അംഗങ്ങളും നിരന്തരം ഇടപെട്ടതോടെ പി.രാജീവും സ്പീക്കറും വിമർശനം കടുപ്പിച്ചു. പ്രതിപക്ഷം ബഹളം വയ്ക്കുന്നത് ട്രെയിൻ പോകാൻ സമയമായതിനാലാണെന്നും രാജീവ് പരിഹസിച്ചു