അതി ദാരിദ്യ നിര്‍മാര്‍ജനം പ്രഖ്യാപിക്കാന്‍ കേരള പിറവിദിനത്തില്‍പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന മാത്രമാണ് നിയമസഭയിലുണ്ടാകുക. അറുപത്തിനാലായിരം അതി ദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍നിന്ന് പുറത്തെത്തിച്ചു എന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം.
എന്നാല്‍ എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അതിദരിദ്രരെ കണ്ടെത്തിയതെന്ന ചോദ്യവുമായി ഡോ.ആര്‍വി.ജി മോനോനും ഡോ.എം.എ ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അതിദാരിദ്ര്യത്തില്‍ പ്രയാസപ്പെടുന്ന 64006 കുടുംബങ്ങളെ കണ്ടെത്തിയെന്നും നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ അവരെ മെച്ചമായ ജീവിത സാഹചര്യത്തിലെത്തിച്ചു എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
ആഹാരം, വരുമാനം, ആരോഗ്യ സംവിധനങ്ങള്‍, വീട് എന്നീ അഞ്ചുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്. ഒരുലക്ഷത്തി മൂവായിരമാണ് ഈ കുടുംബങ്ങളിലുള്ള മനുഷ്യരുടെ എണ്ണം. അതി ദരിദ്രരുടെ എണ്ണത്തില്‍ മലപ്പുറവും തിരുവനന്തപുരവുമാണ് മുന്നില്‍.
അതി ദരിദ്രര്‍ക്ക് ആദ്യഘട്ടത്തില്‍ അടിയന്തര സഹായം എത്തിച്ചു പിന്നീട് സമഗ്ര പുനരധിവാസവും. സര്‍ക്കാര്‍ ഇങ്ങനെ പറയുമ്പോഴും തുറന്ന കത്തിലൂടെ ചോദ്യങ്ങളുന്നയിച്ച് 23 പ്രമുഖവ്യക്തികള്‍ രംഗത്തെത്തി. ആരെയാണ് അതിദരിദ്രരെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അതിനെന്ത് രീതിശാസ്തരമാണ് ഉപയോഗിച്ചതെന്നും ചോദിച്ചുകൊണ്ട് അവശേഷിക്കുന്ന ദരിദ്രജനവിഭാഗങ്ങളുടെ കാര്യം എന്താകും എന്ന ചോദ്യവും ഇവര്‍ മുന്നോട്ട് വെക്കുന്നു.