സംഘകാലപാരമ്പര്യത്തോളം പഴക്കമുള്ളതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതമാണ് തോറ്റമായി പാടുന്നത്. തലമുറകള്‍ കൈമാറി വന്ന പാട്ടും, കഥകളും ആറ്റുകാല്‍ ഉല്‍സവത്തിന് കൂടുതല്‍ ചൈതന്യം പകരുന്നു. ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തെപ്പറ്റി പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതില്‍പ്രധാനമാണ് സംഘകാലത്തോളം നീളുന്ന കണ്ണകിയുടെ കഥ.
സ്ത്രീശക്തിയുടെ പ്രതീകമായി അന്നേ ആറ്റുകാല്‍ അറിയപ്പെട്ടു. കുത്തിയോട്ടം താലപ്പൊലി തുടങ്ങി ക്ഷേത്രത്തിലെ ഓരോ വഴിപാടിന് പിന്നിലും ഓരോ കഥകളുണ്ട്. കാലംചെല്ലുന്തോറും നിറവും മധുരവുമേറുന്ന കഥകള്‍.