Image credit: facebook/bineeshkodiyerihere

ബിനീഷ് കോടിയേരിയെ പാർട്ടിയിൽ സജീവമാക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിനെന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ചോദ്യം. ജില്ലാ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിൽ മുൻപ് അംഗമായിരുന്നു ബിനീഷ്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ ശരിയായ രീതിയിൽ പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രവർത്തിക്കാൻ പാര്‍ട്ടി അവസരം നല്‍കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കെ സംഘടനയെ നയിച്ചതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിനു കഴിയുന്നില്ലെന്നും വിമർശനമുണ്ടായി.

ബിനീഷ് കോടിയേരിയെ തിരുവനന്തപുരത്തെ സാംസ്കാരിക പരിപാടിക്ക് ക്ഷണിച്ച ശേഷം പിന്നീട് ഒഴിവാക്കിയതാണ് ജില്ലാ കമ്മിറ്റിയിൽ ഈ വിഷയം ഉയരാൻ കാരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്ക് ബിനീഷ് കോടിയേരിയെ ക്ഷണിച്ചിരുന്നു. ഇതേക്കുറിച്ച് അറിയിച്ച് തലസ്ഥാനത്തെ പ്രധാന നേതാവ് ബിനീഷിനോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചതോടെ ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. ഇവരോടൊക്കെയാണോ സൗഹൃദം എന്നും അന്ന് ജില്ലാ നേതൃത്വത്തിലുള്ള നേതാക്കന്‍മാരിലൊരാള്‍ ഫോട്ടോ പങ്കുവെച്ച നേതാവിനോട് ചോദിക്കുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ചില സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി ബിനീഷ് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഔദ്യോഗിക പ്രചാരണത്തിന് സിപിഎം ക്ഷണിച്ചിരുന്നില്ല. 

ENGLISH SUMMARY:

The CPM Thiruvananthapuram District Committee witnessed intense internal debate as multiple members strongly questioned the party leadership's ongoing decision to sideline Bineesh Kodiyeri from active political organizational roles. Leaders argued that despite Bineesh aggressively defending party policies across digital and social media platforms, the current administration has systematically denied him opportunities to function within the local party structure, where he previously served as a branch committee member. The internal friction escalated following a recent cultural event during the Lok Sabha elections, where Bineesh was initially invited, but abruptly dropped on instructions from senior leaders after a local party functionary posted a photograph with him. Furthermore, committee members contrastingly noted that while Bineesh independently campaigned for specific candidates during the recent assembly elections, the party strictly refrained from officially inviting him to major stages. This discontent culminated in broader organizational criticism, with members bluntly stating that the current leadership has failed to guide the party with the same efficiency and inclusion displayed during the tenure of former state secretary Kodiyeri Balakrishnan.