സിനിമയിലെ വയലന്‍സ് കുട്ടികളെയടക്കം ബാധിക്കാമെന്ന് നടനും താരസംഘടനയായ അമ്മയുടെ ആജിവനാന്ത അംഗവുമായ രവീന്ദ്രന്‍. ഫാഷന്‍ സമൂഹത്തെ സ്വാധീനിക്കുന്നതില്‍ സിനിമയ്ക്ക് പങ്കുണ്ടെന്നതുപോലെ സിനിമയിലെ സംഭാഷണങ്ങളും സമൂഹത്തില്‍ സ്വാധീനമുണ്ടാക്കുമെന്നും രവീന്ദ്രന്‍ പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും എല്ലാ സിനിമാസംഘടനകളുടെയും പിന്തുണയോടെ മോഹന്‍ലാല്‍ ചെയര്‍മാനും രവീന്ദ്രന്‍ സിഇഒയുമായ കൊച്ചി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഒരുക്കുന്ന ആന്തോളജി സിനിമയെ കുറിച്ച് സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍