കുട്ടിക്കാലത്ത് മുകളില്‍ കയറി കളിച്ചു രസിച്ച പാറക്കെട്ട് വീടിനകത്താക്കിയ ഒരാളുണ്ട് പത്തനംതിട്ടയിൽ. പത്തനംതിട്ട സ്വദേശി ബിജുവിന്‍റെ അടുക്കളയിലാണ് ഒരു പാറക്കെട്ട്.
ഓർമ്മവച്ച കാലം മുതൽ ബിജുവിന്‍റെ കുടുംബവീടിന് മുന്നില്‍ മുന്നിൽ പാറക്കെട്ടുണ്ട്. ഇരുന്നതും കളിച്ചതും കഥ പറഞ്ഞതും എല്ലാം ഇതിന്‍റെ മുകളിലാണ്. പുതിയ വീടു വെക്കണമെങ്കിൽ പാറ പൊട്ടിക്കണമെന്ന് പണിക്കാര്‍ പറഞ്ഞു. അത് വേണ്ടെന്ന് ബിജു പറഞ്ഞു. പാറ വീടിനകത്തിരിക്കട്ടെ എന്ന് അങ്ങ് തീരുമാനിച്ചു.
അടുക്കളയിൽ അങ്ങനെ പാറക്കെട്ട് വന്നു. തട്ടി വീഴും, കുട്ടികൾ വന്നാൽ അപകടം ആകും എന്നൊക്കെ പലരും പറഞ്ഞെങ്കിലും ബിജു കുലുങ്ങിയില്ല. അടുക്കളയിൽ എപ്പോഴും ഉള്ള ഭാര്യക്കുപോലും പാറക്കെട്ട് ഒരു ശല്യം അല്ല. മഞ്ജു അതില്‍ ഒരു ഡൈനിങ് ടേബിളിന്‍റെ സൗകര്യം കണ്ടെത്തി.
വീട്ടിൽ വരുന്നവർക്കെല്ലാം കൗതുകമാണ് വീടിനകത്തെ ഈ പാറക്കെട്ട്. പാറക്കെട്ടുള്ള വീട്ടിൽ ജനിച്ച ബിജുവിന്‍റെ മകളും ഹാപ്പി. നൊസ്റ്റാൾജിയയെ വിട്ടുപിടിക്കാൻ മനസ്സില്ലാത്ത മനുഷ്യരുടെ പ്രതീകമാണ് ബിജു. ആ തോന്നലാണ് കുടുംബത്തിന്‍റേയും സന്തോഷം.