പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഇന്നലെ ഷോക്കേറ്റ് മരിച്ച കലഞ്ഞൂർ സ്വദേശി സുബീഷിന്റെ പോസ്റ്റ്മോർട്ടം ഇന്ന് . ആറുമാസം മുൻപായിരുന്നു സുബീഷിന്റെ വിവാഹം. മഞ്ജുവാണ് ഭാര്യ. കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണ് സുബീഷിന്റെ മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കോന്നി മുരിങ്ങമംഗലത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റാണ് സുബീഷിന്റെ മരണം. അപകട സ്ഥലത്ത് കെ.എസ്.ഇ.ബി ഇന്ന് പരിശോധന നടത്തും. രാവിലെ വൈദ്യുതി ഓഫാക്കിയ സ്ഥലത്ത് പണി തീരും മുൻപ് എങ്ങനെ വൈദ്യുതി പ്രവഹിച്ചു എന്ന കാര്യത്തിൽ അന്വേഷണം നടത്തും. ഉദ്യോഗസ്ഥ തല വീഴ്ച സംശയിക്കുന്നു
ENGLISH SUMMARY:
Konni accident claims a life due to electrocution. An investigation is underway concerning possible negligence on the part of the Kerala State Electricity Board (KSEB).