ഒരാളെയും ഉപദ്രവിക്കണെമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്നും കോടതിയിലെ പരിഗണനയിലുള്ള കേസില്‍ പ്രതിയായവര്‍ അനുഭവിച്ചതിലും അനുഭവിക്കുന്നതിലും താന്‍ സന്തോഷിക്കുന്നില്ലെന്നും ഹണി റോസ്. മനോരമ ന്യൂസ് നേരെ ചോവ്വയിലായിരുന്നു താരത്തിന്‍റെ പ്രതികരണം. ‘ഒരു വാക്കുകൊണ്ട് പോലും ആര്‍ക്കും ബുദ്ധിമുട്ടാണ്ടാക്കരുത് എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ എപ്പോള്‍ നോക്കിയാലും ചിരിച്ച മുഖമായി മാത്രമേ കാണാന്‍ കഴിയുകയുളളൂ. മനസമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്ന ഒരു വ്യക്തി. പക്ഷേ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന അവസ്ഥയിലെത്തിയപ്പോള്‍ എടുത്ത തീരുമാനമാണ് ഇതിങ്ങനെ പോയാല്‍ പറ്റില്ല എന്നത്. അതില്‍ അവര് അനുഭവിക്കുന്നതില്‍ സന്തോഷിക്കുന്നില്ല. നമ്മള്‍ സാധാരണ മനുഷ്യരാണ്. ചെയ്തതില്‍ യാതൊരു പശ്ചാത്താപവുമില്ല’ ഹണി റോസ് പറയുന്നു. ALSO READ: ‘നല്ല കാര്യമാണ് ചെയ്തതെന്ന് ആളുകള്‍ പറയുന്നു, പെണ്‍മക്കളുള്ളവര്‍ക്കാണ് കൂടുതല്‍ സംസാരിക്കാനുള്ളത്’ ...
ഇത് താന്‍ മാത്രം തുടങ്ങിവച്ച പോരാട്ടമല്ലെന്നും താരം പറഞ്ഞു. ‘ഒത്തിരി ആളുകള്‍ കുറേ വര്‍ഷമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയമാണിത്. ഒരു പ്ലാറ്റ്ഫോമില്‍ ജീവിക്കുന്ന ആളായതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ക്രൈമുകളെ അത്രത്തോളം പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഇതിന് ശേഷം അമ്മ അസോസിയേഷന്‍, പ്രൊഡ്യൂസേഴ്സ് അങ്ങിനെ എല്ലാ സംഘടനകളും അതിലെ മുതിര്‍ന്ന ആളുകളും രാഷ്ട്രീയക്കാരും വിളിച്ചു സംസാരിച്ചു. വലിയ പിന്തുണയാണ് ലഭിച്ചത്. ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ അടുത്തുവന്നിട്ട് നല്ലൊ കാര്യമാണ് ചെയ്തത് എന്ന് പറയും. ചിലരു പറയും അവര്‍ക്ക് പെണ്‍മക്കളുണ്ടെന്ന്... അവര്‍ക്കാണ് ഒരുപാട് സംസാരിക്കാനുണ്ടാകുക. അവരുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ എനിക്കും വളരെ സന്തോഷം തോന്നും’ ഹണി റോസ് പറയുന്നു. ALSO READ: 'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?' ...
‘അപ്പനായാലും അമ്മയാലും എനിക്ക് എപ്പോളും ശക്തമായ ഒരു പിന്തുണയുണ്ടായിരുന്നു. എന്നെ സ്നേഹിക്കുന്ന ആളുകളും അത്രയും ശക്തമായിട്ടാണ് എന്നോട് ചേര്‍ന്നു നില്‍ക്കുന്നത്. ഇവരുടെ ഭാഗത്ത് നിന്ന് സ്ഥിരം വഴക്കു കേള്‍ക്കുന്ന ഒരു കാര്യമാണിത്. ഞാന്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല എന്ന്. ആളുകള്‍ക്ക് തട്ടിക്കളിക്കാന്‍ നിന്നുകൊടുക്കുന്നത് എന്തിനാണെന്നെല്ലാം നാളുകളായി ഇവര്‍ ചോദിക്കുന്നുണ്ട്. പക്ഷേ നമ്മളൊരു കാര്യം പുറത്തേക്ക് പറഞ്ഞാല്‍ അതുണ്ടാക്കാവുന്ന പ്രശ്നവും ബഹളവും നമുക്ക് അറിയാവുന്നതാണ്. അതിന്‍റെ പേരില്‍ ഇനി വരുന്നത് എന്തായിരിക്കും എന്ന ചിന്ത ഉള്ളതുകൊണ്ടാണ് മാക്സിമം മാറി നിന്നത്. പിന്നെ ഇത് ഒരിടത്ത് തുടങ്ങിയാല്‍ ഒരിടം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല. പരാതി കൊണ്ട് ഞാന്‍ മുന്നോട്ട് വരുമ്പോളും ഇതിന് ഒരു അറുതിയൊന്നും വന്നിട്ടില്ല. ഇത് എങ്ങിനെ അവസാനിപ്പിക്കും എന്നതും നമുക്ക് അറിയില്ല. ഇതിന് ഒരു നിയമനിര്‍മാണം വേണ്ടി വന്നേക്കാം. അങ്ങിനെ ഒരു നിയമമുണ്ടെങ്കിലേ മാറ്റം വരികയുള്ളൂ’ ഹണി പറഞ്ഞു.