പ്രമുഖ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ് വിധിച്ചത് നല്ല കാര്യമാണെന്ന് സന്തോഷ് പണ്ഡിറ്റ്. അതിജീവിതയ്ക്ക് വിധിയിൽ പ്രമുഖ നടനെ ഒഴിവാക്കിയതിൽ വിയോജിപ്പ് ഉണ്ടെങ്കിൽ ഹൈക്കോടതിയിൽ ചെല്ലാവുന്നതാണ്. കാരണം മുമ്പ് സൂര്യ നെല്ലി കേസിൽ അടക്കം പല കേസുകളിലും മേൽ കോടതിയിൽ ചെന്നപ്പോൾ വിധി മൊത്തം മാറിയിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശിക്ഷ ലഭിച്ച 6 പ്രതികളിൽ ഒരാൾ ഒരു വിജീഷ് ആണ്. ശിക്ഷ വിധിക്കുന്നതിനു മുമ്പ് അവസാനമായി എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, തന്റെ നാട് കണ്ണൂർ ജയിലിനു അടുത്താണെന്നും അതിനാൽ കണ്ണൂർ ജയിലിലോട്ട് മാത്രമേ അയക്കാവു എന്നും ജഡ്ജിയോട് അവന്‍ അപേക്ഷിച്ചു.
വിജീഷ് എന്താ ജോലിയുടെ ട്രാൻസ്ഫർറിന് ആണോ അപേക്ഷിക്കുന്നത്? എല്ലാ ജയിലിലും ഭക്ഷണം ഒന്നല്ലേ? വീടിനു അടുത്തുള്ള ജയിൽ മതി എറണാകുളം ജയിൽ വേണ്ട എന്നൊക്കെ ആണ് അപേക്ഷ. കഷ്ടം!. കോടതി വിധിയിൽ പ്രമുഖ നടനെ കുറ്റ വിമുക്തനാക്കിയതിൽ ഒരു വിഭാഗം ആളുകൾ വിധിക്കെതിരെ രംഗത്ത് വന്നിരുന്നു. 24 സാക്ഷികൾ കൂറ് മാറിയതിനു പുറകിൽ ആര്, അവരെ ശക്തമായി സ്വാധീനച്ചത് ആര്? മെമ്മറി കാർഡ് നഷ്ടപെട്ടത് എങ്ങനെ? നടി ആക്രമിക്കപെട്ട ഉടനെ ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു പ്രമുഖ നടി വാദിച്ചു തുടങ്ങി നിരവധി വിവാദങ്ങൾ ആണ് ചിലർ ചൂണ്ടി കാണിക്കുന്നത്. പിന്നെ വിധി പറയുവാൻ 8 വർഷം എടുത്തതും പലർക്കും വേദനയായി.
കേസിൽ നിരപരാധി എന്ന് കണ്ട് വിട്ടയക്കപ്പെട്ടെങ്കിലും, ഒൻപതാം പ്രതി സനിൽകുമാർ ഈ അടുത്ത് ഉണ്ടായ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും എന്ന് ട്രോളിക്കൊണ്ടാണ് സന്തോഷ് പണ്ഡിത്റ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.