shima-death

ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച ബാല്യകാല സുഹൃത്തുക്കളായ രണ്ടു പേര്‍, സജീറും ഷൈമയും ചെറുപ്പും മുതലെ രണ്ടാളും ഇഷ്ടത്തില്‍. പതിനെട്ടുകാരി ഷൈമയുടെ വിവാഹം വീട്ടുകാര്‍ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍‌ തന്നെ വീട്ടുകാരോട് തങ്ങളുടെ ഇഷ്ടം രണ്ടാളും തുറന്നു പറഞ്ഞു. പക്ഷെ നിരാശയായിരുന്നു ഫലം, കല്യാണം നടത്തില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ഷൈമയ്ക്ക് മറ്റൊരു നിക്കാഹ് നടത്തുന്നു, ദിവസങ്ങള്‍ക്കകം ഷൈമ ജീവനൊടുക്കുന്നു. 

വാര്‍ത്തയറിഞ്ഞ സജീര്‍ ആകെ തകര്‍ന്നു, ഷൈമ ആത്മഹത്യ ചെയ്തതിനു പിന്നാലെ സജീര്‍ കൈ ഞരമ്പ് മുറിച്ചു. ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിച്ചപ്പോള്‍ ശുചിമുറി കഴുകാനുപയോഗിക്കുന്ന ലായനി എടുത്ത് കുടിച്ച് വീണ്ടും ആശുപത്രിയിലായി.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീര്‍ ആരുമറിയാതെ ഇവിടെ നിന്ന് കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ എടവണ്ണ പുകമണ്ണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷൈമയുമായി സജീര്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സജീര്‍ സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ‘എന്‍റെ മാലാഖ’ എന്ന ഒറ്റവരിക്കൊപ്പമാണ് വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇരുവരും നില്‍ക്കുന്ന ചിത്രം സജീര്‍ പോസ്റ്റ് ചെയ്തത്.

വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാല്‍ ഷൈമയുടെ വീട്ടുകാര്‍ മറ്റൊരു നിക്കാഹ് നിര്‍ബന്ധിച്ച് നടത്തി. ഷൈമയുടെ സമ്മതമില്ലാതെയാണ് ബന്ധുക്കള്‍ നിക്കാഹ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. ജനുവരി അവസാനമായിരുന്നു നിക്കാഹ്. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ട് പോയിരുന്നില്ല. പിന്നാലെ വീട്ടിനുള്ളില്‍ ഷൈമ തൂങ്ങിമരിക്കുകയായിരുന്നു.

ENGLISH SUMMARY:

In Malappuram district, Kerala, an 18-year-old woman named Shaima Sinivar died by suicide a day before her arranged wedding. She had been in a relationship with her 19-year-old neighbor, Sajid, but her family had arranged a different match for her. Distraught over this, Shaima took her own life. Sajid attempted self-harm by cutting his wrist but survived and is reportedly safe. The police have initiated an investigation into the incident.