താന്‍ സ്വയം ഷണ്ഡനാക്കിയെന്ന് ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാര്‍. ധ്യാനത്തിൽ നിന്ന് ആർജിച്ചെടുത്ത കഴിവിലൂടെയാണ് അതിന് സാധിച്ചതെന്നും തനിക്ക് ഒരിക്കലും കുട്ടികൾ ജനിക്കാൻ സാധ്യതയില്ലെന്നും രജിത്ത് കുമാർ അവകാശപ്പെടുന്നു. ഓണ്‍ലൈനന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എനിക്കുശേഷം അടുത്ത തലമുറ ജനിക്കാത്ത രീതിയിൽ എല്ലാ കാര്യങ്ങളും ചെയ‌്തുവച്ചിട്ടുണ്ട്. എന്‍റെ പുതിയ സിനിമ നിർമ്മിക്കാൻ പോകുന്ന ഡോ. ബിജു എബ്രഹാമിന്‍റെ അടുത്തു പോയി ലിംഗം പരിശോധിപ്പിച്ചു. ഞാൻ സ്വയം ആർജിച്ചെടുത്ത ഇറക്ടൈൽ ഡിസ്ഫംഗ്ഷൻ രീതി പരിശോധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പരിശോധനയ‌്ക്ക് ശേഷം അദ്ദേഹം പറഞ്ഞത്, ‘ചേട്ടാ ധൈര്യമായി മുന്നോട്ടു പൊയ്‌ക്കോളൂ. നിങ്ങൾക്ക് ന്യൂറൽ രീതിയിൽ ലൈംഗിക ശേഷി നിഷ്‌ക്രിയമായി കഴിഞ്ഞു’ എന്നാണ്. ഒരിക്കലും കുട്ടികൾ ജനിക്കാൻ സാദ്ധ്യതയില്ല. അതുകൊണ്ടുതന്നെ എനിക്ക് പേടിയില്ല. ഉദ്ദീപനം ഉണ്ടങ്കിലല്ലേ മറ്റേതെങ്കിലും രീതിയിൽ പേടിക്കേണ്ടതുള്ളൂ. ഞാൻ സ്വന്തം നിലയില്‍ എന്നെ ഷണ്ഡനാക്കി മാറ്റിക്കഴിഞ്ഞു. അക്കാര്യത്തിൽ അഭിമാനവുമുണ്ട്’ രജിത്ത് കുമാർ പറയുന്നു
അധ്യാപകനായും പ്രാസംഗികനായും വിവാദങ്ങള്‍ സൃഷ്ടിച്ചും ശ്രദ്ധേയനായ രജിത്ത് ബിഗ് ബോസ് മലയാളം സീസണിലൂടെയാണ് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പരിചിതനായത്.