വെറൈറ്റി പാചകം കൊണ്ട് വലിയ രീതിയില്‍ ആരാധകരെ സ്വന്തമാക്കിയ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. 100 കിലോയുളള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ പല പരീക്ഷണങ്ങളും നടത്തി വിജയിച്ച ഫിറോസ് ഇപ്പോഴിതാ 200 കിലോ പോത്തിനെയാണ് നിര്‍ത്തി പൊരിച്ചിരിക്കുന്നത്.
6 മണിക്കൂര്‍ പ്രത്യേകം സെറ്റിട്ടിരിക്കുന്ന അടുപ്പിലാണ് ഫിറോസ് പോത്തിനെ നിര്‍ത്തി പൊരിച്ചത്. ജെസിബി ഉപയോഗിച്ചാണ് 200 കിലോ പോത്തിനെ ഉയര്‍ത്തിയത്. പാചകത്തിന് ജെസിബി ഉപയോഗിക്കുന്ന ആദ്യത്തെ കക്ഷി, വെറൈറ്റിയാണ് സാറെ മെയിന്‍, എന്നിങ്ങനെ പോകുന്നു വിഡിയോയിക്ക് കിട്ടുന്ന കമന്‍റുകള്‍.
പ്രത്യേകം നിര്‍മിച്ച ബാരലില്‍ തീകൂട്ടിയാണ് പോത്തിന് വേവിച്ച് എടുത്തത്. നല്ല സ്വാദുണ്ടെന്നും ബീഫ് നന്നായി വെന്തുവെന്നും നല്ല മസാലക്കൂട്ടാണെന്നും ഫിറോസ് ചുട്ടിപ്പാറ പറയുന്നു. നേരത്തെ ഫിറോസ് വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവയ്ച്ചത് വിവാദമായിരുന്നു.