ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടമ മനാഫിനെതിരെ കുടുംബം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമെന്നും സഹോദരീഭര്‍ത്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘രണ്ട് പേര്‍ക്കും യുട്യൂബ് ചാനലുണ്ട്, കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യം, കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു, സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അര്‍ജുന്‍റെ ചിത്രം വച്ചാണ് മനാഫിന്‍റെ യൂട്യൂബ് ചാനല്‍. ‘ലോറി ഉടമ മനാഫ്’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ചാനലില്‍ അര്‍ജുനെ പറ്റിയുള്ള വൈകാരിക സംഭാഷണങ്ങള്‍ കൂട്ടിയിണക്കിയാണ് മനാഫിന്‍റെ ചാനല്‍. എന്നാല്‍ വാര്‍ത്ത സമ്മേളനം കഴിഞ്ഞതിന് പിന്നാലെ മനാഫിന്‍റെ യൂട്യൂബ് സബ്‌സ്ക്രൈബേഴ്‌സിന്‍റെ എണ്ണം സെക്കന്‍ഡുകള്‍ വച്ച് കൂടുകയാണ് , ആദ്യം 10 കെ സബ്‌സ്ക്രൈബേഴ്‌സ് ആയിരുന്ന ചാനല്‍ ഇപ്പോള്‍ 50 കെ സബ്‌സ്ക്രൈബേഴ്‌സിലേക്ക് അടുക്കുകയാണ്. വാര്‍ത്ത കണ്ടിട്ട് വന്നതാണെന്നും ഇക്കായ്ക്ക് ഫുള്‍ സപ്പോര്‍ട്ട് ഉണ്ടെന്നും ചാനല്‍ സബ്‌സ്ക്രൈബേഴ്‌സിന്‍റെ കമന്‍റുകള്‍.
Read Also : അര്‍ജുന്‍റെ ചിത്രം വച്ച് മനാഫിന്‍റെ യൂട്യൂബ് ചാനല്‍; അപകടശേഷം തുടങ്ങിയ ചാനലിന്‍റെ പേര് ‘ലോറി ഉടമ മനാഫ്
അതേ സമയം അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി കുടുംബം. നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ട. ഈ ചൂഷണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കേണ്ടിവരും. പബ്ലിസിറ്റിക്കായി ചിലര്‍ മനാഫിനൊപ്പം പണം നല്‍കാനെത്തി. ഞങ്ങള്‍ക്കുവേണ്ടി മനാഫ് ഫണ്ട് ശേഖരിക്കേണ്ട ആവശ്യമില്ല. ഇനി തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പറഞ്ഞു.
‘മനാഫിന് യുട്യൂബ് ചാനലുണ്ട്. അർജുനോട് സ്നേഹമുണ്ടെങ്കിൽ എല്ലാകാര്യവും വിഡിയോ എടുക്കില്ലായിരുന്നു. വിഡിയോ എത്രപേർ കാണുന്നുണ്ടെന്നൊക്കെയാണ് സംസാരിക്കുന്നത്. അർജുനോടും കുടുംബത്തിനോടും സ്നേഹമുണ്ടെങ്കിൽ അദ്ദേഹം ഇങ്ങന ചെയ്യില്ലായിരുന്നു. മനാഫും ഈശ്വർ മൽപെയും തമ്മിൽ നടത്തിയ നാടകമാണിത്. ദിവസവും മൂന്നും നാലും വിഡിയോ ഇടുകയാണ്. എത്ര തവണ ബന്ധപ്പെട്ടിട്ടും മനാഫിന് നിർത്താനുള്ള ഭാവമുണ്ടായിരുന്നില്ല. അർജുനെ കിട്ടിക്കഴിഞ്ഞാൽ എല്ലാം നിർത്തുമെന്ന് പറഞ്ഞിരുന്നു, എന്നാൽ പ്രശസ്തിക്ക് വേണ്ടി അർജുനെ ചൂഷണം ചെയ്യുകയാണ്’’– കുടുംബം കുറ്റപ്പെടുത്തി. ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്.