ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടമ മനാഫിനെതിരെ കുടുംബം. അർജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞുപരത്തുന്നുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. ഈശ്വര്‍ മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘രണ്ടുപേര്‍ക്കും യുട്യൂബ് ചാനലുണ്ട്, കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യം, കുടുംബത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു, സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം ആരോപിച്ചു.
അര്‍ജുന്‍റെ ചിത്രം വച്ചാണ് മനാഫിന്‍റെ യൂട്യൂബ് ചാനല്‍. ‘ലോറി ഉടമ മനാഫ്’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ചാനലില്‍ അര്‍ജുനെ പറ്റിയുള്ള വൈകാരിക സംഭാഷണങ്ങള്‍ കൂട്ടിയിണക്കിയാണ് പോസ്റ്റുകള്‍.
Also Read : ‘വൈകാരികതയെ ചൂഷണം ചെയ്യുന്നു’; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം
അര്‍ജുന്‍റെ കുടുംബം പറയുന്നത്
പല കോണുകളില്‍ നിന്ന് ഞങ്ങളെ സഹായിക്കാനെന്ന വ്യാജേന ഫണ്ട് ശേഖരിക്കുന്നു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്തടിസ്ഥാനത്തിലാണ് മനാഫ് പറയുന്നത്. ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു. ആ ഫണ്ട് ഞങ്ങള്‍ക്ക് വേണ്ട. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്.ചിലര്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ടുവരുന്നു. മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.എസ് പിയും എം എല്‍ എയും മനാഫിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹത്തിന് മുമ്പില്‍ തങ്ങളുടെ കുടുംബത്തെ പരിഹാസ്യരാക്കുന്ന നിലപാടുമായി ഇനിയും മുന്നോട്ടു പോയാല്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും.
പല കോണില്‍നിന്ന് ഫണ്ട് സ്വരൂപിക്കുന്നുവെന്ന് വ്യക്തമായി അറിയാം. ഒരു ഫണ്ട് പോലും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങള്‍ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയുമില്ല. അങ്ങനെത്തെ ഒരു ആവശ്യമില്ല. അര്‍ജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിക്കൊടുത്തിട്ടുണ്ട്. എല്ലാഘട്ടത്തിലും കുടുംബം ഒന്നിച്ചുനിന്നിട്ടുണ്ട്. അര്‍ജുന്റെ കടുബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിലവില്‍ ബുദ്ധിമുട്ടുകളില്ല. എല്ലാ കുടുംബത്തിലും ഉള്ളത് പോലുള്ള ബുദ്ധുമുട്ടുകളുണ്ട്. സാമ്പത്തികപ്രശ്‌നങ്ങളുണ്ട്. അര്‍ജുന്‍ നഷ്ടപ്പെട്ടു എന്ന് കരുതി ആരുടേയും മുന്നില്‍പോയി പിച്ചതെണ്ടേണ്ട സാഹചര്യമില്ല.