എസ്ഐആറിനെതിരെയും ഗ്യനേഷ് കുമാറിനെതിരെയും വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. പേര് തെളിയിക്കുന്ന രേഖകളും മാതാപിതാക്കൾ എവിടെ വോട്ട് ചെയ്തു എന്ന ചോദ്യങ്ങളും ചോദിച്ച് ജനങ്ങളെ അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.  ഓപ്പറേഷൻ ചെയ്തതിന്റെ സർജിക്കൽ റെക്കോർഡുകൾ വരെ ചോദിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണെന്നും ഇത്തരം അപമാനങ്ങൾ സഹിച്ചുകൊണ്ട് ഈ നാട്ടിൽ ജീവിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

പോരാട്ടം  ഉയർന്നുവരേണ്ട സമയമാണിതെന്നും യുവാക്കളും പൊതുജനങ്ങളും ഒന്നടങ്കം കാര്യം മനസ്സിലാക്കി രംഗത്തിറങ്ങിയാൽ മാത്രമേ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.  ഗ്യാനേഷ് കുമാറിനെതിരെ കൃത്യമായ അന്വേഷണമാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എസ്ഐആർ  പൂർണ്ണമായും റദ്ദാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.   

ENGLISH SUMMARY:

Prakash Raj criticizes Ganesh Kumar and SIR, highlighting the demeaning questions about identity and parental voting. He calls for a comprehensive investigation into Ganesh Kumar and the complete revocation of SIR, emphasizing the need for public and youth mobilization for change.