TOPICS COVERED

വെരി ഡൗണ്‍ ടു എര്‍ത്ത് സതീശന്‍ ആണ് നമ്മുടെ മുഖ്യമന്ത്രി എന്ന് ചലച്ചിത്രതാരം ജഗദീഷ്. മുഖ്യമന്ത്രിയെക്കുറിച്ച് പലരും പലതും പറയും, ഡിപ്ലോമാറ്റിക് സതീശന്‍, ഡോമിനേറ്റിങ് സതീശന്‍ എന്നൊക്കെ. പക്ഷേ താന്‍ പറയുക ‘ഡൗണ്‍ ടു എര്‍ത്ത് സതീശന്‍’ എന്നാണ്. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാനമാനങ്ങളൊന്നും വേണ്ട എന്ന് ആദ്യമേ തുറന്ന് പ്രഖ്യാപിച്ചതുകൊണ്ടുതന്നെ തനിക്കെന്തും തുറന്ന് സംസാരിക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയെ വേദിയിലിരുത്തി ജഗദീഷിന്‍റെ പ്രശംസ. 

ENGLISH SUMMARY:

V D Satheesan is a down-to-earth Chief Minister, according to actor Jagadish. Jagadish's remarks highlight Satheesan's approachable nature, contrasting with other political labels