കെഎസ്ആർടിസി കുറിയർ സർവീസ് വിപുലമാക്കാനാണ് സ്വകാര്യ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. കുറിയർ സർവീസ് നടത്തിയിരുന്ന സിംഗു സൊലൂഷൻസിനെതിരെ പരാതികൾ ഉയർന്നു. പത്തുദിവസത്തിനകം കുറിയർ സർവീസ് ഓഫീസുകൾ ഒഴിയാനാണ് ഏജൻസിയോട് കെഎസ്ആർടിസി ആവശ്യപ്പെട്ടുള്ളത്. കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നത് അറിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഒരു വാഹനം 365 ദിവസവും ഓടാൻ ആകില്ലെന്ന് പറഞ്ഞു.