വീട്ടിലിരിക്കുന്നവര്‍ മാത്രമല്ല, റോഡിലിറങ്ങുന്നവരും പവര്‍കട്ടില്‍ പെട്ടുപോവുകയാണ്. വൈദ്യുതി പോയാല്‍ ഒരു ബദല്‍ സംവിധാനംപോലും ഒരുക്കിയിട്ടില്ലാത്ത കോഴിക്കോട് KSRTC ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. 

75 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കോഴിക്കോട്ടെ  കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഇരുട്ടിലാണ്. പവര്‍കട്ട് സമയത്ത് ഇതിനുള്ളില്‍ അകപ്പെട്ടാല്‍ പെട്ടത് തന്നെയാണ്. ബസ് ഏതാ, ബസ് സ്റ്റാന്‍ഡ് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. എന്തെങ്കിലും കാണണമെങ്കില്‍  ഒന്നുകില്‍ ബസിന്‍റെ ലൈറ്റ് തെളിയണം, അല്ലെങ്കില്‍ മൊബൈല്‍ ഓണാക്കണം. 

തൊട്ടടുത്തുള്ള കടകളിലെല്ലാം പകരം വെളിച്ചം വന്നു. പക്ഷെ നിരവധി യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന സ്റ്റാന്‍ഡില്‍ മാത്രം വെട്ടമില്ല. കുട്ടികളുമായി എത്തിയവര്‍ വല്ലാതെ  പ്രയാസപ്പെട്ടുകയാണ്. കയ്യിലെ മൊബൈല്‍ വെളിച്ചം തപ്പി പിടിച്ചാണ്  കണ്ടക്ടര്‍  പോലും  ബസില്‍ കയറിയത്. വൈദ്യുതി പോയാല്‍ ജനറേറ്ററുണ്ടെന്നും പക്ഷെ തകരാറിലാണെന്നുമാണ് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതരുടെ വിശദീകരണം.

ENGLISH SUMMARY:

KSRTC Kozhikode bus terminal is facing severe power cut issues, causing immense distress to passengers. Despite a significant investment, the terminal remains in darkness during power outages, leaving travelers struggling to navigate and board buses.