രാജ്യത്തെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക് പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ ഇടപെടല്‍ നടത്തുമെന്നാണ് മന്ത്രിമാരായ ബിന്ദു കൃഷ്ണയുടേയും വി. ഇ. അബ്ദുല്‍ ഗഫൂറിന്‍റേയും ഉറപ്പ്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ കെ. ജയന്ത് ആണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രിമാരെ സമീപിച്ചത്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഉദ്ഘാടനം ചെയ്ത പദ്ധതി തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയില്‍ സ്ഥലം എംഎല്‍എ ഇടപെട്ടു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണയുമായും സാമൂഹ്യനീതി മന്ത്രി വി. ഇ അബ്ദുല്‍ ഗഫൂറുമായും എംഎല്‍എ ചര്‍ച്ച നടത്തി. 

കോടികള്‍ വകയിരുത്തിയിട്ടും പദ്ധതി പാതി ചത്ത നിലയിലായത് എന്തുകൊണ്ടാണെന്നും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കും. സ്റ്റാഫുകളുടെ നിയമനത്തിലടക്കം സിപിഎം ഇടപെടല്‍ പ്രകടമാണ്. അതിനാല്‍ ഒരു സമ്പൂര്‍ണ അഴിച്ചുപണി അനിവാര്യമാണ്.  സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി തുടങ്ങിയ ജന്‍ഡര്‍ പാര്‍ക്കിന് കീഴില്‍ പല പുതിയ പദ്ധതികളും ആവിഷ്ക്കരിക്കാനാണ് ആലോചന. ഇതിനായി സര്‍ക്കാര്‍ ഇതര വരുമാന ശ്രോതസുകളും കണ്ടെത്തും. 

ENGLISH SUMMARY:

Kerala Gender Park is being revitalized by the state government. Following a Manorama News report, ministers have promised intervention to address stalled progress and explore new initiatives for women and children.