കറന്‍റ് കട്ടിൽ ജനം വലയുമ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും അതിനോട് ചേർന്നുള്ള മന്ത്രി ഭവനങ്ങൾക്കും അതൊന്നും ബാധകമല്ല. എത്രയൊക്കെ വൈദ്യുതി കിട്ടാക്കനി ആണെങ്കിലും ക്ലിഫ് ഹൗസിലേക്കുള്ള ലൈനിൽ വൈദ്യുതി  വിതരണം മുടങ്ങാതെ നടക്കും. 

ദേവസ്വം ബോർഡ് ജങ്ഷൻ മുതൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസ് വരെ പ്രത്യേക ലൈൻ ആണ്. ആ ലൈനിൽ ഉൾപ്പെട്ട ആർക്കും വൈദ്യുതി മുടക്കം ഇല്ല. മുഖ്യമന്ത്രിക്ക് മാത്രമല്ല വൈദ്യതി മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെ മന്ത്രിമാർക്കും, പ്രദേശത്തെ വീട്ടുകാർക്കും കടകൾക്കുമെല്ലാം കറന്‍റ്  കട്ടില്ല.

എന്നാൽ ഈ പ്രിവിലേജ് എല്ലാ മന്ത്രിമാർക്കും ഇല്ല കെട്ടോ. ക്ലിഫ് ഹൗസിന് പുറത്തുള്ള മന്ത്രി മന്ദിരങ്ങൾക്കും പ്രതിപക്ഷ നേതാവിന്‍റ് വസതിയായ കന്‍റ്റോൺമെന്‍റ് ഹൗസിനും ഇല്ല കേട്ടോ. അവിടെയൊക്കെ കൃത്യമായും കറന്‍റ് കട്ടാകും. കേരളത്തിൽ രാജ്ഭവൻ പോലെ ഏറ്റവും സുരക്ഷയുള്ള ഇടമാണ് ക്ലിഫ് ഹൗസും പരിസരവും. ആ സുരക്ഷയുടെ ഭാഗമായാണ് ക്ലിഫ് ഹൗസിനൊപ്പം ലോക് ഭവനെയും കറന്‍റ് കട്ടിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് സർക്കാർ വ്യക്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജനം അനുഭവിക്കുന്നത് ഭരണാധികാരികൾ അനുഭവിക്കണ്ടേ എന്ന ചോദ്യം ബാക്കിയാണ്.

ENGLISH SUMMARY:

Cliff House, the official residence of the Chief Minister of Kerala, and adjacent ministerial residences are exempt from power outages during the ongoing electricity crisis. This ensures uninterrupted power supply to these VIP areas, while the general public faces frequent power cuts.