പത്തനംതിട്ടയില്‍ നിന്ന് മംഗലാപുരത്തിന് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി. രാവിലെ ഏഴ് മണിക്ക് മംഗലാപുരത്ത് എത്തേണ്ട ബസ് ഉച്ചയോടെയാണ് എത്തിയത്. നാല് ബസുകള്‍ മാറിക്കയറേണ്ടി വന്നു എന്ന് യാത്രക്കാര്‍ പറയുന്നു

വൈകിട്ട് അഞ്ചിന് പത്തനംതിട്ട നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ അഞ്ചിന് മംഗലാപുരത്ത് എത്തേണ്ട ബസാണ്.സ്ഥിരം ബസിന് പകരം വൃത്തിയില്ലാത്ത ബസാണ് വന്നതെന്ന് യാത്രക്കാര്‍ പറയുന്നു.രാത്രി ഒന്നരയോടെ കോഴിക്കോടിന് അടുത്ത് വച്ച് ബസ് തകരാറായി.മൂന്നു മണിക്കൂറോളം വഴിയില്‍ കുടുങ്ങി.കെഎസ്ആര്‍ടിസിയില്‍ നിന്ന് മോശം പെരുമാറ്റം ആയിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു.മലപ്പുറത്ത് നിന്ന് വന്ന ബസില്‍ യാത്രക്കാരെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ചു.മറ്റൊരു ബസില്‍ കയറ്റി കാസര്‍കോട് എത്തിച്ചു.ആ ബസിന് കര്‍ണാടകയിലേക്ക് കയറാന്‍ പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടര്‍ന്നത്

നാലു ബസ് മാറിക്കയറി ഉച്ചയോടെയാണ് ബസ് മംഗലാപുരത്ത് എത്തിയത്.ശബരിമലയാത്ര കഴിഞ്ഞ് എത്തിയവരും സ്ത്രീകളും അടക്കമാണ് പലയിടത്തും മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വന്നത്.നാല്‍പതിലധികം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ ഉത്തരവാദിത്തം ഇല്ലായ്മയില്‍ വലഞ്ഞത്

ENGLISH SUMMARY:

KSRTC bus delay caused significant inconvenience to passengers traveling from Pathanamthitta to Mangalapuram. Passengers were left stranded for hours, forced to change buses multiple times due to breakdowns and service issues, leading to considerable travel disruptions.