പത്തനംതിട്ട അടൂരിൽ പോക്സോ കേസ് പ്രതിയായ സഹോദരനു പകരം കസ്റ്റഡിയിൽ എടുത്ത ദലിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടിക്ക് ശുപാര്‍ശ. ശാസ്താംകോട്ട സ്റ്റേഷനിലെ പോലീസുകാർ കുറ്റക്കാരാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് റിപ്പോർട്ട് നൽകിയത്.

കഴിഞ്ഞ മാർച്ചിൽ പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസുകാർ, 23-കാരനായ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പത്തനംതിട്ട എസ്പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി വ്യക്തമായത്. ബീജങ്ങൾ വഹിക്കുന്ന ഞരമ്പിന് പോലീസ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റരുന്നു. പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് പത്തനംതിട്ട എസ്പി, ഐജിക്ക് റിപ്പോർട്ട് നൽകി.  യുവാവ് പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിക്കും ഡിജിപി ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

മുൻമന്ത്രി പീ പ്രസാദിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും (SIT) നിയോഗിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Following a brutal assault on a Dalit youth who was wrongly taken into custody instead of his brother, who is a POCSO case accused, recommendations have been made for action against the police officers involved. The departmental inquiry found the police officers from Shastamkotta station guilty of severe negligence during the investigation in Pathanamthitta.