ജി.സുധാകരനെതിരെ പണപ്പിരിവ് ആരോപണവുമായി സിപിഎം നേതാവ് എച്ച്. സലാം. 2021ല്‍ തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം
ഇല്ലാതിരുന്നിട്ടും സുധാകരന്‍ സ്വന്തം നിലയില്‍ പണം പിരിച്ചെന്നും. പിരിച്ച പണം പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും എച്ച് സലാം. പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തില്‍ ജി.സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എച്ച്. സലാം പറഞ്ഞു.