ടി.വീണയ്ക്കെതിരെ EDയുടേത് രാഷ്ട്രീയക്കേസ് മാത്രമാണെന്ന് പാര്‍ട്ടിക്കാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താനുള്ള പണിയിലാണ് സിപിഎം. കോഴിക്കോട്ട് ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറി വക കണക്കിന് പഴി. മാധ്യമച്ചീട്ടിലും ചെലവിലുമല്ല പാര്‍ട്ടി വളര്‍ന്നതെന്ന് എം.വി.ഗോവിന്ദന്‍. തന്‍റെ വീട്ടില്‍ പരിശോധന നടത്തിയിട്ടും EDക്ക് ഒന്നും കിട്ടിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എ മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുമായ നിഖില്‍. അങ്ങനെ പാര്‍ട്ടി ‘വിശദീകരണ മോഡിലാണ് ’ ഇപ്പോള്‍. എങ്കിലും

 ഇന്ന് മുതല്‍ വീണ്ടും ഈ വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന്  വിട്ട് നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും ശ്രദ്ധേയമായി. പൊതുയോഗങ്ങളുണ്ടാകും. ചര്‍ച്ചകള്‍ക്ക് ഇല്ല എന്ന് നിലപാട്. സിപിഎമ്മിന്‍റെ വിശദകരണം ഇവിടെ എത്രത്തോളം പര്യാപതമാകുന്നുണ്ട് എന്നതാണ് പ്രധാന ചോദ്യം ? ആര്‍ക്കൊക്കെ ബോധ്യപ്പെടുന്നുണ്ട് ? ഘടകക്ഷിയായ സിപിഐ ബോധ്യമായോ ? വീണയുടെ കേസ് രാഷ്ട്രീയക്കേസല്ല എന്ന സിപിഐ നിലപാട് എന്തുകൊണ്ട് ? – ചോദ്യങ്ങളേറെ. 

ENGLISH SUMMARY:

The CPM is working to convince party members and the public that the ED's case against T. Veena is purely political. This effort includes political explanation meetings and a stance of abstaining from channel discussions on the matter.