ഹൈക്കോടതി ജഡ്ജ് എ.ബദറൂദ്ദീന്‍ എഴുതിയ 69 പേജ് വിധിന്യായത്തിന്റെ പൊരുള്‍ ആഴ്ചകള്‍ക്ക് മുമ്പേ സര്‍ക്കാരിന്റെ നിയമോപദേശകര്‍ സര്‍ക്കാരിന് എഴുതിനല്‍കിയിരുന്നു. എന്‍ഫോഴ്സ്്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തുപ്രകാരം പിണറായി വിജയനും പി.എ മുഹമ്മദ് റിയാസിനുമടക്കം എതിരെ കേസെടുക്കാമെന്ന്. സര്‍ക്കാര്‍ അത് ചെയ്തില്ല. പകരം ഒരു എസ്ഐടി രൂപീകരിച്ച് പൊലീസ് മേധാവിയെക്കൊണ്ട് ഉത്തരവ് ഇറക്കിച്ചു. അതെടുത്ത് കാട്ടില്‍ കളഞ്ഞ ഹൈക്കോടതി സര്‍ക്കാരിനോട്, കൃത്യമായി പറഞ്ഞാല്‍ വിജിലന്‍സ് വകുപ്പിനോട് പറയുന്നു, സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടടക്കം പുറത്തുവന്ന വിവരങ്ങള്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ പര്യാപ്തമാണ്. അപ്പോഴത് ഉടനെ ചെയ്യുക, എന്നിട്ട് വൈകാതെ റിപ്പോര്‍ട്ട് തരുക. അപ്പോഴിനി എന്തൊക്കെ നടക്കും? വിജിലന്‍സ് കേസെടുക്കും. അത് അല്‍പംമുമ്പ് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പിണറായിയെയും മുഹമ്മദ് റിയാസിനെയും ടി വീണയെയും അടക്കം പ്രതിയാക്കും. ഇഡി എന്തുചെയ്യും? സംസ്ഥാനത്ത് അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കുന്ന സ്ഥിതിക്ക് ഇഡിക്ക് പിഎംഎല്‍എ നിയമപ്രകാരം കേസെടുക്കാം. അവരത് ചെയ്യുമെന്നും ഉറപ്പ്. അപ്പോള്‍പിന്നെ കാണാന്‍ പോകുന്നത് എന്തൊക്കെയാണ്? കേള്‍ക്കാന്‍ പോകുന്നത് എന്തൊക്കെയാണ്? 

ENGLISH SUMMARY:

CMRL Exalogic controversy updates reveal that the Kerala High Court has directed the vigilance department to register a case based on financial transaction probes. This developing political situation involves prominent figures like Pinarayi Vijayan and highlights ongoing legal battles in the state.