വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് എന്ന സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനം. സ്പിരിറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് വ്യാപകമായ മദ്യപാനത്തിന് കാരണമാകുമെന്നും ഇത് മദ്യമുതലാളിമാർക്ക് വൻ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
മുൻ സർക്കാർ ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ നിലവിലെ യു.ഡി.എഫ് സർക്കാർ ജനതാത്പര്യത്തിന് വിരുദ്ധമായി ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:
Low strength alcohol tax reduction in Kerala faces severe criticism. This move is expected to fuel widespread alcoholism and benefit liquor magnates, according to TP Ramakrishnan.