കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് വേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി ടി സിദ്ദിഖ്. 'ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുളള അവസരമാണ്. കഠിനാധ്വാനം നടത്തി അതിനു പദ്ധതികളും പോളിസികളുമുണ്ടാക്കി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ചെയ്യാന്‍ പറ്റുന്ന പരമാവധി കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാനുളള വലിയ നിയോഗമാണ്. ഈ ഉത്തരവാദിത്ത്വം ഈ ധര്‍മ്മം വളരെ കൃത്യമായി നിര്‍വഹിക്കാനുളള നടപടിയെടുക്കും. നന്നായി നിര്‍വഹിക്കാനുളള മാനസികാവസ്ഥയാണ് വേണ്ടത്' സിദ്ദിഖ് പറഞ്ഞു.