തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ വിവാദത്തില്‍ മന്ത്രിയെ ന്യായീകരിച്ച് കൃഷി മന്ത്രി ടി. സിദ്ദിഖ്. മന്ത്രി വേഗതിയില്‍ പോകാന്‍ വേറൊറു ഓപ്ഷനെടുത്തെന്നും ഇത് ചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സിദ്ദിഖിന്‍റെ ന്യായീകരണം. നിയമം പാലിച്ചാണ് വാഹനം ഉപയോഗിച്ചതെന്ന മന്ത്രിയുടെ ഭാഗം വിശ്വസിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് പി.കെ. ഫിറോസ് എംഎല്‍എയും പറഞ്ഞു. 

കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്ത മന്ത്രിമാരില്ലേ എന്നായിരുന്നു ടി. സിദ്ദിഖിന്റെ ചോദ്യം. സൗജന്യം അനാവശ്യമായി ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടില്ല. സുഹൃത്തുക്കളില്‍ നിന്നും ചായ വാങ്ങി കുടിക്കില്ലേ. വീട്ടില്‍ താമസിക്കില്ലേ.. യാത്ര ചെയ്യുമ്പോള്‍ സുഹൃത്തിന്‍റെ വണ്ടിയില്‍ കയറാറുണ്ട്. നാലു ലക്ഷം ഓടിയ കാര്‍ ഇടയ്ക്കു വെച്ച് കേടാകുമ്പോള്‍ വേഗതയില്‍ പോകാന്‍ വെറെ ഓപ്ഷനെടുത്തു. അത് പബ്ലിക്കിന് മുന്നില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

മന്ത്രിക്ക് സ്വകാര്യ കാറില്‍ സഞ്ചരിക്കാന്‍ പാടുണ്ടോ എന്ന നിയമവശത്തെ പറ്റി തനിക്കറിയില്ല. നിയമവശം പാലിച്ചാണ് ഉപയോഗിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. അത് വിശ്വസിക്കാനാണ് താല്‍പര്യം. കാര്‍ നിയം പാലിച്ച് ഉപയോഗിച്ചാല്‍ എന്താണ് തെറ്റെന്നും ഫിറോസ് ചോദിച്ചു. 

ഔദ്യോഗിക വാഹനമായി ഉപയോഗിച്ച റേഞ്ച് റോവര്‍ കഴിഞ്ഞ ദിവസം ഷാജി ഉടമയ്ക്ക് തിരികെ നല്‍കിയിരുന്നു. എന്നാല്‍ ഇനിയും ഇത്തരത്തില്‍ സുഹൃത്തുക്കളില്‍ നിന്നും വാഹനം ലഭിച്ചാല്‍ നടപടിക്രമം പാലിച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ഷാജി പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Agriculture Minister T. Siddique and MLA P. K. Firoz came forward to defend Minister for Local Self-Governments K. M. Shaji amidst the ongoing Range Rover vehicle controversy. Siddique downplayed the issue, stating that using a friend's vehicle for faster travel when an official car breaks down is not something that requires public debate. MLA P. K. Firoz added that he prefers to trust Minister Shaji's assertion that the luxury car was utilized strictly following all legal procedures. Although Shaji recently returned the Range Rover to its owner, he maintained that there is nothing wrong with accepting help from friends in the future if proper protocols are followed.