സോളാർ കേസിൽയുഡിഎഫ് സർക്കാറിന് പണി കൊടുക്കണമെന്ന് സോളാർ കേസ് പരാതിക്കാരി ആവശ്യപ്പെട്ടെന്ന് ഫെനി ബാലകൃഷ്ന്റെ മൊഴി. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലാണ് ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയത്.പരാതിക്കാരി ജയിലിൽ നിന്ന് തനിക്ക് കൈമാറിയ കത്തിൽ ഉണ്ടായിരുന്നത് 21 പേജുകൾ മാത്രം.
കത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഇല്ലായിരുന്നു'.കത്ത് പരാതിക്കാരിയുടെ നിർദേശപ്രകാരം മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ബന്ധുവിന് കൈമാറി. മന്ത്രിയുടെ പി എ വഴി ശരണ്യ മനോജിന് കത്ത് കൈമാറി. അവിടെ വച്ച് ശരണ്യ മനോജ് കത്ത് കൈപ്പറ്റി എന്നുമാണ് മൊഴി.ഫെനിയുടെ മൊഴിയെടുപ്പ് 25നും തുടരും.