ranji-panicker-actress-assault-case-response

നടിയെ ആക്രമിച്ച കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നാണ് വിശ്വസിക്കുന്നതെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. വിധി വായിച്ചിട്ടില്ല. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്..കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റെന്നും ര‍ഞ്ജി പണിക്കര്‍ ചോദിച്ചു. രാജ്യത്ത് പൊലീസുകാര്‍ കളളത്തെളിവുകള്‍ ഉണ്ടാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ എന്നും വിധി എതിരായാല്‍ ഒരു വിഭാഗത്തിന്  ആക്ഷേപമുണ്ടാകുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് അജണ്ടയില്ലേ? മാധ്യമങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് പറ്റിയിട്ടില്ല.തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ്? ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാൻ സംഘടനകൾക്ക് അവകാശമുണ്ട്. വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാറിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Ranjith Panicker discusses the actress assault case. He believes the guilty have been punished, noting the court's statement that Dileep is not the perpetrator.