നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും ജുഡീഷ്യറിയെ വിശ്വസിക്കുന്നുവെന്നും ഉമ തോമസ് MLA. ‘ആരെങ്കിലും രക്ഷപെടുമോ എന്ന ആശങ്കയുമുണ്ട്.പി.ടി.തോമസ് ആഗ്രഹിച്ചപോലെ എല്ലാവരും ശിക്ഷിക്കപ്പെടണം’.നടിക്കൊപ്പം നിന്നതിന് പി.ടിക്ക് സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും പി.ടിയെ അപകടപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചുവെന്നും ഉമ തോമസ് പറഞ്ഞു.