കോട്ടയം പുതുപ്പള്ളി പഞ്ചായത്തിൻ്റെ വികസന സദസിന് സമീപം ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതിഷേധം. മിനി സിവിൽ സ്റ്റേഷൻ്റെ രണ്ടാം ഘട്ട നിർമാണത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകി അപമാനിക്കുകയാണെന്ന് ആരോപിച്ച് ചാണ്ടി ഉമ്മൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാതെയാണ് രണ്ടാംഘട്ട ഉദ്ഘാടനം. പുതുപ്പള്ളി മണ്ഡലത്തിന് അർഹമായതെല്ലാം സർക്കാർ വൈകിപ്പിക്കുകയാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള എൽഡിഎഫിൻ്റെ ഉമ്മൻ ചാണ്ടി സ്നേഹം ജനങ്ങൾ തള്ളിക്കളയുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.