TOPICS COVERED

താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസ് പ്രതികളായ അംഗങ്ങള്‍ മല്‍സരിക്കുന്നതിന് തടസമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം അവനവന്‍റെ മനഃസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാമെന്നും താന്‍ മല്‍സരിക്കുമെന്നും ജോയ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു. ഒാഗസ്റ്റ് 15ന് അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം. അമ്മ ട്രേഡ് യൂണിയനായി മാറേണ്ട കാര്യമില്ലെന്നും തൊഴിലെടുക്കാത്ത തൊഴിലാളി നേതാക്കളുടെ കീഴില്‍ താന്‍ ഉണ്ടാകില്ലെന്നും മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും അമ്മയുടെ നെടുംതൂണുകളുായി ഉണ്ടാകുമെന്നും ജോയ് മാത്യു പറഞ്ഞു. 

ENGLISH SUMMARY:

Actor Joy Mathew affirms that members facing criminal charges can contest AMMA elections, stating it’s a personal choice. He criticizes the push to convert AMMA into a trade union and expresses support for senior actors like Mohanlal and Mammootty.