shafi-parambil-mamkootathil

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വേറിട്ട ഒരു നിലപാട് തനിക്കില്ലെന്ന് വ്യക്തമാക്കി ഷാഫി പറമ്പില്‍ എംപി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെടുക്കാത്ത അച്ചടക്ക നടപടിയാണ് പാര്‍ട്ടി രാഹുലിന്‍റെ കാര്യത്തില്‍ കൈക്കൊണ്ടത്. മറ്റൊരു പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'രേഖാമൂലമുള്ള പരാതി പാര്‍ട്ടിക്ക് കിട്ടിയത് ഡിജിപിക്ക് കൈമാറി. വ്യക്തിപരമായി മാങ്കൂട്ടവുമായുണ്ടായിരുന്ന സൗഹൃദത്തെ ഞാന്‍ പൊളിറ്റിക്സിലേക്ക് കൊണ്ടുവന്നിട്ടില്ല, പാര്‍ട്ടി വഴിയുണ്ടായ ബന്ധം മാത്രമാണ് രാഹുലുമായുള്ളത്. പുതിയ തമലുറയിലെ ആളുകള്‍ പാര്‍ട്ടിയില്‍ വളര്‍ന്ന് വരുമ്പോള്‍, അവരെ സംഘടനാപരമായി സപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്. അതാണ് ചെയ്തത്.  നാളെയും ഇത്തരത്തില്‍ വളര്‍ന്നുവരുന്നവരെ കൊണ്ടുവരാന്‍ പരിശ്രമിക്കും. അവര്‍ക്ക് സംഘടനാപരാമായി വളരാനുള്ള പിന്തുണയാണ് നല്‍കുന്നത്. അല്ലാതെ വേറെ തരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കല്ല പിന്തുണ കൊടുക്കുന്നത്. 

ക്രിമിനല്‍ പശ്ചാത്തലമുള്ള, നടപടിയെടുക്കാന്‍ വേണ്ടിയുള്ള പരാതികളൊന്നും ആ സമയത്ത് എന്‍റെ മുന്നില്‍ വന്നിട്ടില്ല. എംഎല്‍എ സ്ഥാനത്ത് തുടരണോ എന്നത് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കും'. – ഷാഫി മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞുകൊണ്ട് വ്യക്തമാക്കി. 

ENGLISH SUMMARY:

Shafi Parambil discusses the Congress party's stance on Rahul Mamkootathil's issue. He emphasizes the party's unique disciplinary action and defends their support for emerging members, clarifying that it focuses on organizational growth, not other activities.